This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

പൊലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ്, ജയിലുകള്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്നിവയ്ക്കുവേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 1990-ല്‍ സ്ഥാപിതമായ ഒരു കോര്‍പ്പറേഷന്‍. പൊലീസ് വകുപ്പിനുവേണ്ടി സംസ്ഥാന വിഹിതം ഉപയോഗിച്ച് കോര്‍പ്പറേഷന്‍ നടത്തിവരുന്ന പ്രധാന പദ്ധതികളാണ് പൊലീസ് ആസ്ഥാന കേന്ദ്ര കോംപ്ലക്സ്, തിരുവനന്തപുരം; വനിതാ പൊലീസ് സെല്‍; കമ്യൂണിറ്റി പൊലീസ് റിസോഴ്സ് കേന്ദ്രങ്ങള്‍; നിലവിലുള്ള പൊലീസ് ഓഫീസ് കെട്ടിടങ്ങളുടെയും പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെയും അറ്റകുറ്റപ്പണികള്‍, കൊച്ചിയിലെ പൊലീസ് കോംപ്ലക്സ് തുടങ്ങിയവ. സമീപകാലത്ത് മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും ഐ.എസ്.ആര്‍.ഒ., ടൈറ്റാനിയം സ്പോഞ്ച് (കെ.എം.എം.എല്‍.), എന്‍.ആര്‍.എച്ച്.എം., സ്പോര്‍ട്സ് കൗണ്‍സില്‍ തുടങ്ങിയവയുടെയും കെട്ടിടനിര്‍മാണപ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു നടത്തുവാന്‍ ആരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിന്റെ പ്രധാന സ്രോതസ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ 'പൊലീസ് വകുപ്പിന്റെ ആധുനികവത്കരണം', ധനകാര്യകമ്മിഷന്റെ വിഹിതം, കൂടാതെ സംസ്ഥാന ബജറ്റ് വിഹിതവുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍